കണ്ണൂര്‍: ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിന്റെ പേരില്‍ അമ്മയയെ മകൻ വെട്ടി പരുക്കേൽപ്പിച്ചു. കണ്ണൂര്‍ വടക്കേ പൊയിലൂരിലാണ് സംഭവം.
വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിന്റെ പേരില്‍ ജാനുവിന്‍റെ രണ്ട് കൈകളിലും വെട്ടി പരിക്കേല്‍ക്കുകയായിരുന്നു. പരുക്കേറ്റ ജാനുവിനെ ആശുപത്രിയിലേക്ക് മാറ്റി. പോലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകന്‍ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നൽകാൻ തയാറാകാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
Post Your Comments