Latest NewsIndiaNews

സ്യൂട്ട്കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തുച്ഛമായ വേതനം ലഭിക്കുന്ന തന്നോട് മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ് എന്നിവ വാങ്ങാന്‍ ആവശ്യപ്പെട്ട് ഭാര്യ നിരന്തരമായി വഴക്കിടുമായിരുന്നെന്ന് പ്രതി

ഗുരുഗ്രാം: സ്യൂട്ട്‌കേസില്‍ നഗ്‌നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റോഡരികില്‍ മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസ് കണ്ടെത്തിയത്.
ഭര്‍ത്താവിനും ഒരുവയസുള്ള മകള്‍ക്കുമൊപ്പം സിര്‍ഹൗസിലെ വാടകവീട്ടില്‍ താമസിക്കുന്ന 20കാരിയായ പ്രിയങ്കയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.

Read Also: എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടിലെത്തി: നിരപരാധി, അത് തെളിയിക്കുമെന്നും വാദം

കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. 22കാരനായ രാഹുലാണ് അറസ്റ്റിലായത്. എന്‍എച്ച് 48ല്‍ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ പ്രതി സ്യൂട്ട്കേസുമായി എത്തിയത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ സിര്‍ഹോള്‍ ഗ്രാമത്തില്‍ നിന്നാണ് യുവാവ് വാഹനത്തില്‍ കയറിയതെന്ന് മനസിലാക്കി. പൊലീസ് പരിശോധനയില്‍ ഗ്രാമത്തില്‍ നിന്നും രാഹുലിനെ പിടികൂടുകയായിരുന്നു.

തുച്ഛമായ വേതനം ലഭിക്കുന്ന തന്നോട് മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ് എന്നിവ വാങ്ങാന്‍ ആവശ്യപ്പെട്ട് ഭാര്യ നിരന്തരമായി വഴക്കിടുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒക്ടോബര്‍ പതിനാറിന് രാത്രിയിലും ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. പിന്നാലെ രാഹുല്‍ പ്രിയങ്കയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 17 ന് രാവിലെ, ഒരു വലിയ സ്യൂട്ട്കേസ് വാങ്ങി ഭാര്യയുടെ പേര് പച്ചകുത്തിയിരുന്ന കൈയില്‍ നിന്ന് തൊലി ഉരിഞ്ഞ് നഗ്‌നശരീരം അതില്‍ നിറയ്ക്കുകയായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button