ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുലർച്ചെ ബംഗളൂർ എസ്എച്ച്ആർ ലേയൗട്ടിൽ താമസിക്കുന്ന ഇവരുടെ വീട്ടിൽ നിന്ന് പുക ഉയരുന്നതിനെ തുടർന്നാണ് അയൽവാസികൾ പോലീസിൽ അറിയിച്ചത്.
ഇദ്ദേഹാം ഒരു എൻജിനീയറിങ് സ്ഥാപനം നടത്തുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതായാണ് വിവരം. നിരവധി ആളുകൾക്ക് പണം കൊടുക്കാനുള്ളതായാണ് റിപ്പോർട്ടുകൾ.
Post Your Comments