കൊച്ചി: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ജിതിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 30-നായിരുന്നു കേസിനാസ്പദമായ പടക്കമേറ് എകെജി സെന്ററിന് നേരെ നടന്നത്.
നീണ്ട കാലം തിരച്ചില്‍ നടത്തിയിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാതിരുന്നത് കേരള പോലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് രണ്ടരമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 22ന് ക്രൈംബ്രാഞ്ച് സംഘം ജിതിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയവിരോധം കൊണ്ട് കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു ജിതിന്‍ പറഞ്ഞത്.
പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ അഭ്യര്‍ത്ഥിച്ച സംസ്ഥാന സര്‍ക്കാര്‍ ജിതിന്‍ മറ്റ് പല കേസുകളിലും പ്രതിയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. നിലവില്‍ ഉപാധികളോടെയാണ് ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Post Your Comments