CinemaMollywoodLatest NewsKeralaNewsEntertainment

മമ്മൂട്ടി നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി, മറുപടി

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു റിവഞ്ച് സ്റ്റോറിയാണ് നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ റോഷാക് പറഞ്ഞത്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ സിനിമയാണ് റോഷാക്. സിനിമ കണ്ട ശേഷം, ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് നിരവധി യൂട്യൂബർസ്‌ രംഗത്തെത്തി. അക്കൂട്ടത്തിൽ ടിക്ടോക് താരം ശ്രുതി തമ്പിയും ഉണ്ടായിരുന്നു.

സിനിമ വളരെ ലാഗ് അടിപ്പിക്കുന്നതായിരുന്നുവെന്ന് പറഞ്ഞ ശ്രുതി, മമ്മൂട്ടിയുടെ പ്രായത്തെയും വിമർശിച്ചിരുന്നു. മമ്മൂക്ക ഒരു നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായെന്ന് ശ്രുതി പറഞ്ഞത് ഏറെ വിമർശനത്തിന് കാരണമായി. ഈ വീഡിയോ വളരെ വൈറലാവുകയും മമ്മൂട്ടി ഫാന്‍സ് ട്രോളുകയും ചെയ്തിരുന്നു.

‘സിനിമ വളരെ ലാഗ് അടിപ്പിക്കുന്നതാണ്. വളരെ സ്ലോ ആയി ഇഴഞ്ഞിഴഞ്ഞ് പോകുന്നു. വളരെ സസ്‌പെന്‍സ് നിറഞ്ഞ സിനിമയാണ്. ഓരോ സീനിലും നമ്മളെ ത്രില്ലടിപ്പിച്ചാണ് കൊണ്ടുപോകുന്നത്. അടുത്തത് എന്താണെന്നുള്ള സസ്‌പെന്‍സ് തന്നു. പക്ഷേ നല്ല രീതിയില്‍ ലാഗടിപ്പിച്ചു. കാസ്റ്റിങ്ങെല്ലാം അടിപൊളിയായിരുന്നു. കുറെ പുതുമുഖങ്ങള്‍ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂക്കയുടെ പ്രായം സിനിമയില്‍ വളരെ അധികം എടുത്ത് കാണിക്കുന്നു. മമ്മൂക്ക ഒരു നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി’ എന്നായിരുന്നു ശ്രുതി പറഞ്ഞത്.

ഇപ്പോഴിതാ ഈ റിവ്യൂവിന് മറുപടിയുമായി സീക്രട്ട് എജന്റ് യൂട്യൂബ് ചാനല്‍ രംഗത്തെത്തിയിരിക്കുന്നു. ‘ശ്രുതി തമ്പി പറഞ്ഞത് അഭിനയം കൊള്ളാം. മമ്മൂട്ടിക്ക് കുറച്ച് പ്രായമായിട്ടുണ്ട് നായകസ്ഥാനത്ത് നിന്ന് മാറണം. ഇതിന് മമ്മൂട്ടിയുടെ ആക്ടിങ്ങിനെ വിലയിരുത്താന്‍ ഇവര്‍ ആരാണ്. പിന്നെ പ്രായമായി എന്ന് പറഞ്ഞതിനുള്ള മറുപടി മമ്മൂട്ടി എവിടേയും പറഞ്ഞ് നടക്കണില്ല എനിക്ക് 18 വയസ്സാണെന്ന്. മമ്മൂട്ടിയുടെ വയസ്സ് ഏത് ചെറിയകുട്ടികള്‍ക്കുമറിയാം. പിന്നെ വയസ്സ് തോന്നാത്തത് അത് മമ്മൂട്ടിയുടെ കഴിവാണെന്നും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. അഭിപ്രായ സ്വതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ലെജന്റ്‌സ് ആണ്. അവരുടെ പ്രായം പറഞ്ഞ് അവര്‍ക്ക് ഇനി നിര്‍ത്തികൂടെ അഭിനയം എന്നെല്ലാം പറയുന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ല. അവര്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാം’, ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button