ഇ- കൊമേഴ്സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ. ഡയറക്ട്- ടു- കൺസ്യൂമർ വിൽപ്പനയുടെ ഭാഗമായാണ് നെസ്‌ലെയുടെ പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ‘മൈ നെസ്‌ലെ’ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. ഇ- കൊമേഴ്സ് വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ വൻ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് നെസ്‌ലെയുടെ വിലയിരുത്തൽ.
ആദ്യ ഘട്ടത്തിൽ ‘മൈ നെസ്‌ലെ’ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം ഡൽഹിയിൽ മാത്രമാണ് ആരംഭിക്കുക. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിരവധി വാഗ്ദാനങ്ങളും നെസ്‌ലെ നൽകുന്നുണ്ട്. വ്യക്തിഗത സമ്മാനങ്ങൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയാണ് നൽകാൻ പദ്ധതിയിടുന്നത്.
Also Read: ദുൽഖറിന്റെ അൾട്രാവയലറ്റ് കമ്പനി: ഒറ്റ ചാർജിൽ 307 കിലോമീറ്റർ ഓടുന്ന ബൈക്ക്
ഇന്ന് അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്നാണ് ഇ- കൊമേഴ്സ്. നിലവിൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, മാരികോ, ഇമാമി തുടങ്ങിയ കമ്പനികൾ ഇ- കൊമേഴ്സ് മുഖാന്തരം വിപണനം നടത്തുന്നുണ്ട്.
Post Your Comments