കൊല്ലം: സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികൻ്റെ സഹോദരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ, എംഡിഎംഎ കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചെന്നും എഎസ്ഐയെ പരുക്കേൽപ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാർത്താ കുറിപ്പും പുറത്തിറക്കി.
don’t miss: കൊല്ലത്ത് സൈനികനും സഹോദരനും പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയെന്നത് പോലീസിന്റെ കള്ളക്കഥ: കേസിൽ വഴിത്തിരിവ്
12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്. ‘നിശ്ചയത്തിന് ഇടാനായി വാങ്ങിച്ച വസ്ത്രമാണ് എന്റെ കുഞ്ഞ്. ഇതിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ ആ കുട്ടിയുടെ അച്ഛന്‍ വിളിച്ചുപറഞ്ഞു ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന്. അവന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. എന്റെ കുഞ്ഞുങ്ങള്‍ രണ്ടും ജയിലില്‍ കിടന്നു. ഞാന്‍ മാത്രമേയുള്ളൂ ഈ വീട്ടില്‍.’ വിഷ്ണുവിന്റെ മാതാവ് കണ്ണീരോടെ പറയുന്നു.
Post Your Comments