Latest NewsKeralaNews

സംസ്ഥാനത്ത് പൊലീസ് രാജ് തുടരുന്നു: കെ സുരേന്ദ്രൻ

ആലപ്പുഴ: സംസ്ഥാനത്ത് പൊലീസ് രാജ് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ ഭാഗത്തും പൊലീസിന്റെ മൂന്നാം മുറയും തട്ടികൊണ്ടു പോകലും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിയത്തെ സംഭവം ഇതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: ലിസ് ട്രസിന്റെ രാജി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കടുത്ത് ഋഷി സുനക്, ടോറി അംഗങ്ങളുടെ നിലപാട് നിർണ്ണായകം

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് സൈനികനും സഹോദരനും പൊലീസിന്റെ ക്രൂര മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് ഞെട്ടിക്കുന്നതാണ്. എന്നിട്ട് നിരപരാധിയായ ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. എന്നാൽ ഗുരുതരമായ കുറ്റം ചെയ്ത പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സൈനികന്റെ വിരലുകൾ തല്ലിയൊടിച്ച പൊലീസ് ഇനി നീയെങ്ങനെ തോക്കെടുക്കും എന്നാണ് ചോദിച്ചത്. നിന്റെ മൃതദ്ദേഹം ഇവിടുന്നു കൊണ്ട് പോവേണ്ടി വരുമെന്നാണ് സൈനികനോട് പൊലീസുകാർ പറഞ്ഞത്. ഇതിനെതിരെ കർശനമായ ശിക്ഷ ഈ പൊലീസുകാർക്ക് നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചിൽ, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി നടപടികൾ: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button