കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.മുരളീധരന്. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും, എൽദോസിനെതിരെ പാര്‍ട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
പീഡന പരാതി നൽകി ആഴ്ച ഒന്ന് പിന്നിട്ടിട്ടും എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ പിടികൂടാതെ പോലീസ്. പോലീസും എൽദോസും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നു. പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി കെ.പി.സി.സിക്ക് വിശദീകരണം നൽകേണ്ട അവസാന ദിവസമാണിന്ന്. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പീഡനക്കേസിൽ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. പരാതിക്കാരിയെ പീഡിപ്പിച്ച ദിവസം എൽദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തതിന്റെ രേഖകളാണ് പുറത്തായത്. കോവളം ഗസ്റ്റ് ഹൗസിൽ വച്ച് തന്നെ ആക്രമിച്ചുവെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴിയിൽ പറയുന്നത്. ഒളിവിൽ തുടരുന്ന എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
Post Your Comments