KeralaLatest NewsNewsIndiaCrime

ഫോൺ തോട്ടിലേക്ക് എറിഞ്ഞെന്ന് പ്രതി: ‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ട് സാറേ’ – തെളിവെടുപ്പിനിടെ ഭഗവല്‍ സിംഗിന്റെ കരുതല്‍

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണും പാദസരവും കണ്ടെത്താൻ പോലീസിനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഫോണ്‍ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിയായ ഭഗവൽ സിംഗ് തറപ്പിച്ച് പറഞ്ഞ സ്ഥലത്തൊക്കെ പോലീസ് തെരച്ചിൽ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

തെരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നുണ്ടെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പൊലീസിനെയും പ്രതിയെയും ഞെട്ടിച്ചു. ഫോൺ വലിച്ചെറിഞ്ഞത് ഭഗവൽ സിംഗ് ആണെങ്കിൽ, പത്മയുടെ പാദസരം കളഞ്ഞത് ഷാഫിയാണ്. പത്മയെ കൊലപ്പെടുത്തിയ ശേഷം രാത്രി എസി റോഡ് വഴി കൊച്ചിയിലേക്ക് പോകുമ്പോഴാണ് കനാലിൽ വെള്ളി പാദസരം ഉപേക്ഷിച്ചതെന്നായിരുന്നു ഷാഫി പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് ഇവിടം മുഴുവൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈല പറഞ്ഞത്. പ്രതികൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് പരിശോധിച്ച് വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button