പ്രമുഖ ടെക് ഭീമനായ ഗൂഗിളിന് കനത്ത പിഴ. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് ഗൂഗിളിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 133.76 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവിൽ, ടെക് രംഗത്ത് ന്യായമല്ലാത്ത വിപണ രീതികൾ പാടില്ലെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, ഇത്തരം മുന്നറിയിപ്പുകൾ അവഗണിച്ചതോടെയാണ് ഗൂഗിളിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ആൻഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താൽപ്പര്യം മുൻനിർത്തി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചൂഷണം ചെയ്തതിനാലാണ് ഗൂഗിളിന് പിഴ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ, മറ്റ് സമാന ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടാതെ, ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഉപയോഗിക്കാൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് ഒരു സാമ്പത്തിക ഓഫറുകളും വാഗ്ദാനം ചെയ്യരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പിഴ ചുമത്തിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഗൂഗിൾ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments