Latest NewsIndiaNews

ഹലാൽ ഫ്രീ ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകൾ: കെഎഫ്‌സിയ്ക്കും മക്‌ഡൊണാൾഡ്‌സിനും മുന്നിൽ പ്രതിഷേധം

ബംഗളൂരു: കർണാടകയിൽ ‘ഹലാൽ ഫ്രീ’ ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകൾ. ഇക്കാര്യം ആവശ്യപ്പെട്ട് കെഎഫ്സി, മക്ഡൊണാൾഡ്സ് എന്നീ സ്ഥാപനങ്ങൾക്ക് മുമ്പിൽ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം കമ്പനികൾ അമുസ്ലീമുകൾക്ക് ഹലാൽ ഭക്ഷണം വിതരണം ചെയ്യരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Read Also: ദീപാവലിയുടെ അന്ന് അതിരാവിലെ ശരീരമാസകലം എണ്ണ തേച്ച് കുളിക്കണമെന്ന് പറയുന്നതിന് പിന്നിൽ

ഹിന്ദു ജനജാഗ്രതി സമിതി, ശ്രീറാം സേന തുടങ്ങിയ സംഘടനകളാണ് കർണാടകയിൽ ഹലാൽ ഫ്രീ ദീപാവലിക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. ശ്രീരാം സേനയുടെ സഹായത്തോടെ പ്രചാരണം അയൽ സംസ്ഥാനമായ ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുക്കളെ നിർബന്ധിച്ച് ഹലാൽ ഭക്ഷണം കഴിപ്പിക്കുന്നത് വിശ്വാസത്തിന് എതിരാണ്. ഹിന്ദു വിശ്വാസികൾക്ക് ഹലാൽ ഭക്ഷണം വിതരം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇരു സ്ഥാപനങ്ങൾക്കും മെമ്മോറാണ്ടം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ക്യാഷ് ഡെപ്പോസിറ്റ് നിരക്കിൽ പുതിയ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button