ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെയെ തിരഞ്ഞെടുത്തു. 6825 ന്റെ ഭൂരിപക്ഷത്തിനാണ് ജയം. 7897 വോട്ടിനാണ് ഖാർഗെ ജയിച്ചുകയറിയത്. കൂടെ മത്സരിച്ച ശശി തരൂർ 1072 വോട്ടുകൾ ആണ് നേടിയത്. പത്ത് ശതമാനത്തിലധികം വോട്ടാണ് തരൂർ സ്വന്തമാക്കിയത്. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ നടപടികള്‍ ഉച്ചയ്ക്കാണ് പൂർത്തിയായത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതിൽ 416 വോട്ടുകൾ അസാധുമായി.
അട്ടിമറിയൊന്നും ഉണ്ടാകില്ലെന്ന് തുടക്കം മുതൽ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. ഖാര്‍ഗെയുടെ വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ നേതാക്കൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. 1000ൽ അധികം വോട്ടുനേടി ശക്തി കാട്ടാൻ തരൂരിന് കഴിയുമോ എന്നായിരുന്നു കോൺഗ്രസ് ഉറ്റുനോക്കിയത്.
വോട്ടെണ്ണൽ ആരംഭിച്ച് കാണിക്കൂറുകൾ കഴിയും മുന്നേ പോളിംഗിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ശശി തരൂർ ആരോപിച്ചിരുന്നു. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്നും തരൂർ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി എന്നും പരാതിയുണ്ട്. എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ 307 വോട്ടുകൾ ഉള്ളതിൽ പോള്‍ ചെയ്തത് 287 വോട്ടുകളാണ്.
Post Your Comments