രാജ്യത്ത് ചോളത്തിന്റെ വിലയിൽ കുത്തനെ ഇടിവ്. ഇതോടെ, ചോളത്തിന്റെ വില താങ്ങുവിലയേക്കാൾ താഴെയായി. ഉൽപ്പാദനം കൂടുകയും അതിന് ആനുപാതികമായി ഡിമാൻഡ് ഉയരാത്തതോടെയാണ് വിലയിൽ ഇടിവ് നേരിട്ടത്. കണക്കുകൾ പ്രകാരം, പല സംസ്ഥാനങ്ങളിലും താങ്ങുവിലയായ ക്വിന്റലിന് 1,962 രൂപയേക്കാളും താഴെയാണ് ചോളത്തിന്റെ വില. അതേസമയം, വിളവെടുപ്പ് സീസണിലും ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞത് ചോളം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മധ്യപ്രദേശിൽ ഒരു ക്വിന്റൽ ചോളത്തിന്റെ വില 1,300 രൂപ മുതൽ 1,400 രൂപ വരെയാണ്. ചോളത്തിന്റെ മുഖ്യ ഉൽപ്പാദക സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ സീസണിൽ കർണാടകയിൽ 22.63 മില്യൺ ടൺ ചോളം ഉൽപ്പാദിപ്പിച്ചിരുന്നു. ഇത്തവണ 23.10 മില്യൺ ടൺ ചോളം ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നതെങ്കിലും കർണാടകയിൽ ചോളത്തിന്റെ വില 1,950 രൂപയ്ക്കും താഴെയാണ്. പൊതുവിപണിക്ക് പുറമേ, കോഴി വളർത്തൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി.
Also Read: മക്കളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദ്ദിച്ചു: പിതാവ് അറസ്റ്റിൽ
Leave a Comment