Latest NewsNewsBusiness

ധൻ വർഷ: സിംഗിൾ പ്രീമിയം പ്ലാനുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഈ പോളിസിക്ക് ഉള്ളത്

രാജ്യത്ത് ഏറ്റവും പുതിയ സിംഗിൾ പ്രീമിയം പ്ലാനായ ധൻ വർഷ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഉപഭോക്താവിന്റെ പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പു നൽകുന്ന ഈ പ്ലാനിലൂടെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പോളിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.

പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഈ പോളിസിക്ക് ഉള്ളത്. പത്തുവർഷം വരെയുള്ള പോളിസി ഓപ്ഷനിൽ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായ പരിധി 8 വയസും, 15 വർഷം വരെയുള്ള പോളിസി ഓപ്ഷനിൽ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായ പരിധി 3 വയസുമാണ്. ഈ പദ്ധതി പ്രകാരം, ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് തുക 12,50,000 രൂപയാണ്. ഏറ്റവും കൂടിയ തുകയ്ക്ക് പരിധിയില്ല.

Also Read: ഡിമാൻഡ് കുറഞ്ഞു, ചോളത്തിന്റെ വിലയിൽ ഇടിവ്

പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്ന പ്ലാൻ കൂടിയാണ് ധൻ വർഷ. കൂടാതെ, ഈ പ്ലാനിലൂടെ വായ്പകൾ എടുക്കാനുള്ള സൗകര്യമുണ്ട്. നിബന്ധനകൾക്ക് വിധേയമായാണ് വായ്പ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button