Latest NewsKeralaNews

ലഹരിമുക്ത കേരളം: കല്ലറ പഞ്ചായത്ത് മനുഷ്യച്ചങ്ങല തീര്‍ക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്ത് നവംബര്‍ ഒന്നിന് മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിന് മുന്നോടിയായി പഞ്ചായത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്ലാസ്സ് നയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജി.ജെ നയിക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മേഖലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും യുവാക്കളെയും ഉള്‍പ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button