ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് വിളർച്ച. ഉന്മേഷക്കുറവ്, ക്ഷീണം, തളർച്ച, തലകറക്കം എന്നിവയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ. ഇവ മറികടക്കാൻ ഡയറ്റിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. വിളർച്ച അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
വിളർച്ചയുള്ളവർ ഭക്ഷണത്തിൽ ധാരാളം ഇലക്കറികൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, വിറ്റാമിൻ ബി എന്നിവയുടെ പ്രധാന ഉറവിടമായ ഇലക്കറികൾ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
അടുത്തതാണ് പയറുവർഗ്ഗങ്ങൾ. ബീൻസ്, വൻപയർ, ചെറുപയർ, സോയാബീൻ, കടല എന്നിവ ഇരുമ്പിന്റെ പ്രധാന കലവറയാണ്. കൂടാതെ, മഗ്നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, വിളർച്ചയുള്ളവർ ഡയറ്റിൽ പയറുവർഗ്ഗങ്ങൾ പരമാവധി ഉൾപ്പെടുത്തുക.
ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ കലവറയായ നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയർത്താൻ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്.
Post Your Comments