Latest NewsNewsBusiness

മുതിർന്ന പൗരന്മാർക്ക് ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതൽ പലിശ നൽകി എസ്ബിഐ, പുതുക്കിയ നിരക്കുകൾ അറിയാം

പുതുക്കിയ നിരക്കുകൾ പ്രകാരം, 7.65 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് പലിശ ലഭിക്കുക

മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം, 7.65 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് പലിശ ലഭിക്കുക. അതേസമയം, എസ്ബിഐ ജീവനക്കാർക്കും എസ്ബിഐ പെൻഷൻകാർക്കും നൽകേണ്ട പലിശ നിരക്കിനേക്കാൾ ഒരു ശതമാനം കൂടുതലായിരിക്കും മുതിർന്ന പൗരന്മാർക്ക് നൽകുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

ഒന്നരമാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.40 ശതമാനം പലിശയും, 46 ദിവസം മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.20 ശതമാനം പലിശ ലഭിക്കും.

Also Read: മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ

3 വർഷം മുതൽ 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.10 ശതമാനവും, 5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.65 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button