ThrissurLatest NewsKeralaNattuvarthaNews

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ പി​താ​വ് തീ​വ​ച്ചു​കൊ​ന്നു : സംഭവം തൃശൂരിൽ

കേ​ച്ചേ​രി പ​ട്ടി​ക്ക​ര സ്വ​ദേ​ശി ഫ​ഹ​ദാ​ണ് (27) മ​രി​ച്ച​ത്

തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ പി​താ​വ് തീ​വ​ച്ചു​കൊ​ന്നു. കേ​ച്ചേ​രി പ​ട്ടി​ക്ക​ര സ്വ​ദേ​ശി ഫ​ഹ​ദാ​ണ് (27) മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ഹ​ദി​ന്‍റെ പി​താ​വ് രാ​യം​മ​ര​യ്ക്കാ​ര്‍ വീ​ട്ടി​ല്‍ സു​ലൈ​മാ​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൃ​ശൂരിലെ പ​ട്ടി​ക്ക​ര​യി​ൽ രാവിലെ 10.30 തോടെ വീടിന് പിറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം സമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു.

Read Also : കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും: മല്ലികാർജ്ജുൻ ഖർഗെ കോൺഗ്രസ്ത അധ്യക്ഷൻ, പത്ത് ശതമാനം വോട്ട് നേടി തരൂർ

മ​ക​നെ ഒ​ഴി​വാ​ക്കാ​നാ​യി തീ​കൊ​ളു​ത്തി കൊ​ന്ന​താ​ണെ​ന്ന് സു​ലൈ​മാ​ന്‍ പൊലീ​സി​ന് മൊ​ഴി ന​ൽ​കി. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button