ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിനായി ഒരുങ്ങുകയാണ് രാജ്യം. ഒക്ടോബർ 24 തിങ്കളാഴ്ചയാണ് ഭാരതീയർ ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്. ദേവീ പ്രീതിക്ക് അത്യുത്തമമായ ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് പ്രധാന ഐതിഹ്യം. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജ പ്രധാനമാണ്. ദീപാവലിക്ക് തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്. വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം.
ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ്. എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. ദീപാവലി ആഘോഷങ്ങൾ ഏറ്റവും പ്രധാനമായി നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ദീപാവലിയുടെ തലേന്ന് സൂര്യാസ്തമയം മുതൽ വ്രതം ആരംഭിക്കാം. ഒരിക്കലൂണ് അഭികാമ്യം. ലക്ഷ്മീപ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. ലഘുഭക്ഷണം ആവാം.
സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. മഹാലക്ഷ്മീ അഷ്ടകം കുറഞ്ഞത് മൂന്നു തവണ ജപിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. ലളിതാ സഹസ്രനാമം ജപിച്ച ശേഷം കനകധാരാസ്തോത്രം കൂടി ജപിക്കുന്നത് ദേവീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും. ദേവീ ക്ഷേത്രദർശനവും അന്നദാനവും ഉത്തമ ഫലം നൽകും. പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ വീതം ‘ഓം ശ്രിയൈ നമ:’ എന്ന ലക്ഷ്മീ മന്ത്രം ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. വീട്ടിൽ ലക്ഷ്മീ ദേവിയുടെ കടാക്ഷമുണ്ടെങ്കിൽ എല്ലാം ഐസീര്യവും വരുമെന്നാണ് വിശ്വാസം
Post Your Comments