Latest NewsNewsBusiness

സൂചികകൾ കുതിച്ചുയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ഇന്ന് വിപണിയിൽ 2,007 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്

സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരികൾ നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്സ് 549.62 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,960.60 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 175.20 ശതമാനം ഉയർന്ന് 17,487 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് വിപണിയിൽ 2,007 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, 1,332 ഓഹരികൾ ഇടിഞ്ഞും, 119 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ് സൂചിക 0.7 ശതമാനവും, സ്മോൾക്യാപ് സൂചിക 1.00 ശതമാനവും ഉയർന്നു.

Also Read: ഗൂഗിൾ സെർച്ച് റിസൾട്ടിൽ വൻ മാറ്റം, പേയ്ഡ് റിസൾട്ടുകളെ ഇനി എളുപ്പം തിരിച്ചറിയാം

എസ്ബിഐ, അദാനി പോർട്ട്സ്, ഐഷർ മോട്ടോഴ്സ്, നെസ്‌ലെ ഇന്ത്യ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എൻടിപിസി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button