Latest NewsKeralaNewsLife Style

ദിവസേന ഓറഞ്ച് കഴിച്ചാൽ ഫലമെന്ത്? അറിയണം ഇക്കാര്യങ്ങൾ

ഭൂരിഭാഗം ആളുകൾക്കും കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള പഴമാണ് ഓറഞ്ച്. പുളിപ്പും മധുരവും ചേർന്നുള്ള രുചിയാണ് ഓറഞ്ചിന്. കഴിക്കാൻ മാത്രമല്ല സൗന്ദര്യവർദ്ധക വസ്തുവായും ഓറഞ്ചിനെ ഉപയോഗിക്കാറുണ്ട്. ഓറഞ്ചിന്റെ തൊലി വെയിലത്തുവെച്ച് ഉണക്കിപ്പൊടിച്ച് മുഖത്ത് തേയ്‌ക്കാത്തവർ വിരളമായിരിക്കും. അത് പോലെ ഓറഞ്ചിന്റെ നീരും ചിലർ മുഖത്ത് പുരട്ടാറുണ്ട്. ദിവസം കഴിച്ചാൽ മികച്ച ആരോഗ്യം പ്രധാനം ചെയ്യാൻ കഴിയുന്ന പഴമാണ് ഓറഞ്ച്.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിൻ സി. സിട്രസ് ഗണത്തിൽപ്പെട്ട ഓറഞ്ച് വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് കോശങ്ങളുടെ വളർച്ചയ്‌ക്കും വികാസത്തിനും സഹായിക്കുന്നു. ദിവസേന ഓറഞ്ച് കഴിക്കുന്നവർക്ക് തിളങ്ങുന്ന ചർമ്മവും ആരോഗ്യമുള്ള മുടിയും സ്വന്തമാക്കാം.

വിറ്റാമിൻ സിയ്‌ക്ക് പുറമേ ധാരാളം ഫ്‌ളവനോയിഡുകളും കരോട്ടിനോയിഡുകളും ഓറഞ്ചിൽ ഉണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത കുറയ്‌ക്കുമെന്നാണ് പഠനങ്ങൾ

പറയുന്നത്. ഉയർന്ന അളവിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങൾ തടയുന്നതിന് ഏറെ നല്ലതാണ്. ദിവസേന ഓറഞ്ച് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യും. കരൾ, കഴുത്ത്, വായ, തല, വയർ എന്നിവിടങ്ങളിൽ ബാധിക്കുന്ന ക്യാൻസറുകളിൽ നിന്നും നമ്മെ സംരക്ഷിക്കാനും ഓറഞ്ചിനാകും. ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാൻ ഓറഞ്ച് കഴിക്കുന്നത് സഹായകരമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തി നമ്മെ കൂടുതൽ ആരോഗ്യവാന്മാരാക്കാനും ഓറഞ്ചിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button