തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതത്തിൽ പോലും സി.എച്ച് കുഞ്ഞമ്പു എം.എൽ.എ രാഷ്ട്രീയം കാണുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എൽ.എയുടേത് മനുഷ്യത്വ ഹീനമായ നടപടിയാണ് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എൻഡോസൾഫാൻ ഇരകൾക്ക് രാഷ്ട്രീയമില്ല. അവരുടെ ആവശ്യങ്ങളിൽ എന്താണ് അന്യായം എന്ന് എം.എൽ.എ വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
എൽദോസ് കുന്നപ്പിള്ളിൽ എവിടെയെന്ന് അദ്ദേഹത്തോട് ചോദിക്കണം. അക്കാര്യത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ നിലപാട് പറഞ്ഞിട്ടുണ്ട്. വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം പാർട്ടി തുടർ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്ലാത്ത അധികാരത്തെക്കുറിച്ചാണ് ഗവർണർ സംസാരിക്കുന്നത്. മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ല. സർക്കാരും ഗവർണറും തമ്മിൽ ഒരു പോരുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
Post Your Comments