COVID 19corona positive storiesUAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 314 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 314 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 300 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് തിങ്കളാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ഹിജാബ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ച ഇറാനിലെ തടങ്കല്‍ കേന്ദ്രത്തിലെ അഗ്നിബാധയില്‍ നിരവധി മരണം

1,033,158 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,012,158 പേർ രോഗമുക്തി നേടി. 2,347 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,754 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച്ച 110,000 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: കൊറോണയുടെ പുതിയ ജനിതക വകഭേദം XBB, XBB1 വ്യാപിക്കുന്നു, മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button