കൊല്ലം: നിയന്ത്രണം വിട്ട ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്. ബംഗാൾ, ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള ആറുതൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി.
Read Also : ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു, അതീവ ജാഗ്രതാ നിര്‍ദ്ദേശം
വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകുന്ന ടഗാണ് അപകടത്തിൽ പെട്ടത്. അറ്റകുറ്റപണിക്കായി ബോട്ട് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രൊപ്പല്ലർ തകരാറിയാലതോടെ നിയന്ത്രണം വിട്ട ബോട്ട് നീണ്ടകര തുറമുഖത്തിന് സമീപമുള്ള പാറക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുംബൈ സ്വദേശിയുടേതാണ് അപടത്തിൽപ്പെട്ട ബോട്ട്.
Post Your Comments