അബുദാബി: ഇന്ത്യയിലും പാകിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്ത് യുഎഇ. വൺ ബില്യൺ മീൽസ് പദ്ധതിയിലൂടെയാണ് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി യുഎഇ 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തത്. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ നിർധനർക്ക് ഭക്ഷണം എത്തിക്കുന്നതിനായാണ് യുഎഇ വൺ ബില്യൺ മീൽസ് പദ്ധതി ആരംഭിച്ചത്.
Read Also: ടി20 ലോകകപ്പിൽ ഐസിസി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ മാനുഷിക മൂല്യത്തിന്റെ തെളിവാണ് ഈ സംരംഭമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു. ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) സംഘടിപ്പിക്കുന്ന ഈ സംരംഭം 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും പ്രത്യേകിച്ച് ദുർബലരായ കുട്ടികൾ, അഭയാർത്ഥികൾ, നാടുകടത്തപ്പെട്ടവർ, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകൾ എന്നിവർക്കാണ് ഭക്ഷണ സഹായം നൽകുന്നത്.
പാക്കിസ്ഥാനിൽ യുഎഇ 10 ലക്ഷം ഭക്ഷണ പൊതികൾ നൽകി. കൂടാതെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും യുഎഇ ഭക്ഷണം എത്തിച്ചു നൽകിയിട്ടുണ്ട്.
Post Your Comments