
കിളിമാനൂര്‍ : പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അറസ്റ്റിലായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം കൂട്ടിക്കൊണ്ടുപോയി ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്. മുളയ്ക്കലത്തുകാവില്‍ നിന്ന് നഗരൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം യുവാവ് വിവാഹിതനാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
Post Your Comments