Latest NewsNewsTechnology

‘ഇൻസ്റ്റന്റ് ആർട്ടിക്കിൾ’ ഉടൻ അവസാനിപ്പിക്കും, അറിയിപ്പുമായി മെറ്റ

2015 ലാണ് ഫെയ്സ്ബുക്ക് ആദ്യമായി ഇൻസ്റ്റന്റ് ആർട്ടിക്കിൾ സേവനം അവതരിപ്പിച്ചത്

ഫെയ്സ്ബുക്കിലെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ രീതി അവസാനിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ടെക് ഭീമനായ മെറ്റ. ന്യൂസ് കണ്ടന്റുകളിൽ നിന്നും പൂർണമായും വിട വാങ്ങുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റന്റ് ആർട്ടിക്കിളുകൾ അവസാനിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2023 ഏപ്രിൽ മുതലാണ് ഇൻസ്റ്റന്റ് ആർട്ടിക്കിൾ സപ്പോർട്ട് അവസാനിപ്പിക്കാനിരിക്കുന്നത്.

ഇൻസ്റ്റന്റ് ആർട്ടിക്കിൾ അവസാനിപ്പിക്കുന്നതോടെ, ഒരു ആർട്ടിക്കിൾ ലിങ്ക് ക്ലിക്ക് ചെയ്താൽ ഫെയ്സ്ബുക്കിൽ ലോഡ് ആകുന്നതിനു പകരം അവ ഏത് സൈറ്റിന്റെ ലിങ്കാണോ ക്ലിക്ക് ചെയ്യുന്നത് അവരുടെ സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. ഇൻസ്റ്റന്റ് ആർട്ടിക്കിൾ സപ്പോർട്ട് അവസാനിപ്പിക്കുന്നതിന് പുറമേ, 2023 ന്റെ തുടക്കത്തോടെ ബുള്ളറ്റിൽ സേവനങ്ങളും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് 

2015 ലാണ് ഫെയ്സ്ബുക്ക് ആദ്യമായി ഇൻസ്റ്റന്റ് ആർട്ടിക്കിൾ സേവനം അവതരിപ്പിച്ചത്. തുടക്കത്തിൽ ഈ സേവനം നിരവധി പേർ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഉപയോക്താക്കളുടെ എണ്ണം താരതമ്യേന കുറയുകയായിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം, ഫെയ്സ്ബുക്ക് ഉപയോക്താക്കളിൽ 3 ശതമാനം പേർ മാത്രമാണ് ഈ സേവനം ഉപയോഗിക്കുന്നത്. അതിനാൽ, ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത് പ്രായോഗികമെല്ലന്നാണ് മെറ്റയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button