Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബിഎഫ്.7 വൈറസിന്റെ രോഗലക്ഷണങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധര്‍: അടുത്ത തരംഗത്തിന് സാധ്യത

ഒമിക്രോണ്‍ ബിഎഫ്.7 രാജ്യത്ത് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം, അസഹ്യമായ ശരീര വേദന ഉണ്ടാകും

ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചൈനയിലാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നത്.

Read Also: ഇലന്തൂര്‍ കേസിലെ മുഹമ്മദ് ഷാഫി മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണി

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒത്തുചേരലുകളില്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്. വാക്സിനുകള്‍ നല്‍കിയ പ്രതിരോധശേഷി മറികടക്കാന്‍ കഴിവുള്ളതാണ് ബി.എഫ്.7 എന്നാണ് മുന്നറിയിപ്പ്.

രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കൊറോണ കേസുകള്‍ വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. 135 പുതിയ കൊറോണ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദം ബാധിക്കുന്നവരില്‍ ശരീരവേദന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് ലക്ഷണങ്ങളെല്ലാം പഴയതിന് സമാനമായിരിക്കും. തൊണ്ടവേദന, ക്ഷീണം, ജലദോഷം, കടുത്തപനി, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യവിദഗ്ധരെ സമീപിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button