സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ അറിയാം.
ഏഴ് ദിവസം മുതൽ പത്ത് ദിവസം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനവും, രണ്ട് മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനവുമാണ് പലിശ ലഭിക്കുക. മൂന്ന് മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും.
Also Read: ടാറ്റ കമ്മ്യൂണിക്കേഷൻ: അറ്റാദായത്തിൽ വർദ്ധനവ്
ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.00 ശതമാനം പലിശ ലഭിക്കുന്നതാണ്. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.70 ശതമാനമായി ഉയർത്തി. രണ്ട് വർഷം മുതൽ മൂന്നുവർഷം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 5.80 ശതമാനവും, മൂന്ന് വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനവും പലിശ ലഭിക്കും. അഞ്ച് വർഷം മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 6.00 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്.
Post Your Comments