ദീപാവലി സെയിലിനോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പുതിയ ദൃശ്യാനുഭവവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഷോപ്പിംഗിൽ 3ഡി എക്സ്പീരിയൻസാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഫ്ലിപ്പേഴ്സ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ 3ഡി എക്സ്പീരിയൻസ് മികച്ച ദൃശ്യാനുഭവമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.
ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെയാണ് ഫ്ലിപ്കാർട്ടിൽ ഈ വെർച്വൽ ഷോപ്പിംഗ് എക്സ്പീരിയൻസ് ലഭ്യമാവുക. തിരഞ്ഞെടുത്ത ബ്രാൻഡുകളുമായി വെർച്വലി സംവദിക്കാനുള്ള അവസരവും, ‘മെറ്റവേഴ്സ്’ ശൈലിയിലുള്ള എക്സ്പീരിയൻസും ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഫ്ലിപ്കാർട്ടിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലെ ഫയർ ഡ്രോപ്സ് വിഭാഗത്തിൽ ‘ഫ്ലിപ്പേഴ്സ്’ ലഭ്യമാണ്.
ഏകദേശം 15 ലധികം ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് ‘ഫ്ലിപ്പേഴ്സ്’ അവതരിപ്പിച്ചിട്ടുള്ളത്. പ്യൂമ, നോയിസ്, നിവിയ, ലാവി, ടോക്കിയോ ടാക്കീസ് തുടങ്ങിയവയാണ് പ്രധാന ബ്രാൻഡുകൾ. അതേസമയം, ഈ ഫീച്ചർ തുടർന്നും ഫ്ലിപ്കാർട്ടിൽ ലഭിക്കുമോ എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
Post Your Comments