എടത്വ: സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷാപ്പിൽ തീപിടിച്ചു. പാചകത്തൊഴിലാളിയുടെ കൈക്കു പൊള്ളലേറ്റു. അടുക്കളയിലും സമീപത്തെ തെങ്ങിലും തീ പടർന്നു.
എടത്വ തായങ്കരി ജംക്ഷനു കിഴക്ക് രാജു എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ഫിഫാ ഷാപ്പിൽ ആണ് സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ തീപിടിത്തം ഉണ്ടായത്. ഉണ്ടായിരുന്ന സിലിണ്ടർ മാറ്റി മറ്റൊന്നു സ്ഥാപിച്ചപ്പോൾ ചോർച്ച ഉണ്ടാക്കുകയായിരുന്നു.
ടിൻഷീറ്റ് കൊണ്ടുണ്ടാക്കിയ മുറികൾ ആയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നില്ല. ഇതിനിടയിലാണ് സമീപത്തെ തെങ്ങിലേക്കു തീ പടർന്നത്. ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തെ പൈപ്പിൽ നിന്നും വെള്ളം സ്പ്രേ ചെയ്ത് തീ നിയന്ത്രണവിധേയമാക്കി. തകഴിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും, പോലീസും ചേർന്ന് ആണ് തീ പൂർണ്ണമായും അണച്ചത്.
Post Your Comments