വിപണിയിൽ വിറ്റഴിക്കുന്ന അനധികൃത ഇലക്ട്രിക് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം, സർക്കാരുകൾ നൽകുന്ന പ്രോത്സാഹനത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കെതിരെയാണ് നടപടി. ചൈനയിൽ നിന്നും മറ്റ് യന്ത്ര ഭാഗങ്ങൾ തമിഴ്നാട്ടിലും കർണാടകയിലും എത്തിച്ച് അവ കൂട്ടിയോജിപ്പിച്ചാണ് വ്യാജ വാഹനങ്ങൾ വിപണിയിലെത്തുന്നത്.
കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം, 250 വാട്സിൽ താഴെ ബാറ്ററി കപ്പാസിറ്റിയുള്ള, 25 കിലോമീറ്റർ വരെ മാത്രം വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പെർമിറ്റും നികുതിയും ഇൻഷുറൻസും ആവശ്യമില്ല. കൂടാതെ, ഓടിക്കുന്നയാൾക്ക് ലൈസൻസും നിർബന്ധമില്ല. അതേസമയം, 60 കിലോയിൽ താഴെ മാത്രമായിരിക്കണം ഇത്തരം വാഹനങ്ങളുടെ ഭാരം. ഈ മാനദണ്ഡങ്ങൾ മറികടന്നാണ് വ്യാജന്മാർ വിപണിയിൽ എത്തുന്നത്.
നിലവിൽ, 250 വാട്സിനു മുകളിൽ കപ്പാസിറ്റിയുള്ള ബാറ്ററികൾ ഘടിപ്പിച്ചതും, 50 കിലോമീറ്റർ മുതൽ 75 കിലോമീറ്റർ വരെ വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ കണ്ടെത്തി, സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
Post Your Comments