Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
WomenLife StyleHealth & Fitness

സ്താനാര്‍ബുദം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ലോകത്തെല്ലായിടത്തും സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് സ്തനാര്‍ബുദം. പഠനങ്ങള്‍ അനുസരിച്ച് 2030 ഓടെ ലോകത്ത് സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം 2 ദശലക്ഷം കവിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല, രാജ്യത്ത് ഏറ്റവും സാധാരണയായ അര്‍ബുദങ്ങളില്‍ മൂന്നാമത് സ്തനാര്‍ബുദമാണ്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് രോഗം ബാധിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

അപൂര്‍വമായിട്ടാണെങ്കിലും പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ബാധിക്കാറുണ്ട്. ബ്രെസ്റ്റ് കാന്‍സറിനെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായാണ് ആചരിക്കുന്നത്.

 

താഴെ പറയുന്ന അടയാളങ്ങളോ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ ഒട്ടും വൈകരുത്

സ്തനത്തിലോ ചുറ്റുമോ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തടിപ്പോ കട്ടിയ അനുഭവപ്പെടുന്നത് സാധാരണ ലക്ഷണമാണ്.

ചുറ്റുമുള്ള ടിഷ്യുവില്‍ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന സ്തനത്തിനകത്തോ ചുറ്റുപാടിലോ ഒരു പിണ്ഡം അല്ലെങ്കില്‍ കട്ടിയാകുന്നത് ഒരു സാധാരണ ലക്ഷണമാണ്. വേദനയില്ലാത്ത കട്ടിയുള്ള വീക്കമാണ് സ്തനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്.

സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പ്രകടമായ മാറ്റം കാണുക, നിറവ്യത്യാസമുണ്ടാകുക എന്നിവ കണ്ടാലും ഉടനെ ഡോക്ടറെ സമീപിക്കണം.

മറ്റൊരു സാധാരണ ലക്ഷണമാണ്, സ്തനത്തിന് ചുറ്റമുള്ള ചര്‍മത്തിലെ നിറവ്യത്യാസം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button