ErnakulamNattuvarthaLatest NewsKeralaNews

ഗ്യാസ് നിറക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ ഓമ്നി വാനിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം

കോതമംഗലം സ്വദേശി രാജുവിന്‍റെ ഓമ്നി വാനാണ് കത്തിയമര്‍ന്നത്

കോതമംഗലം: ഗ്യാസ് നിറക്കാന്‍ എത്തിയ ഓമ്നി വാനിന് പമ്പില്‍വച്ച് തീപിടിച്ചു. കോതമംഗലം സ്വദേശി രാജുവിന്‍റെ ഓമ്നി വാനാണ് കത്തിയമര്‍ന്നത്.

തിങ്കളാഴ്ച രാവിലെ കുരൂര്‍ പാലത്തിന് സമീപത്തെ പമ്പിലെത്തിയ വാനിനാണ് തീപിടിച്ചത്. ഉടനടി പെട്രോള്‍ പമ്പിലുള്ളവര്‍ ചേര്‍ന്ന് വാന്‍ പുറത്തേക്ക് തള്ളിമാറ്റിയതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.

Read Also : ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു, അതീവ ജാഗ്രതാ നിര്‍ദ്ദേശം

അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും വാന്‍ കത്തിയമര്‍ന്നിരുന്നു. സംഭവസ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button