Latest NewsIndiaNews

വ്യവസായികളായ സഹോദരന്മാരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 8 കോടി രൂപ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ രണ്ട് വ്യവസായി-സഹോദരന്മാരുടെ അപ്പാർട്ട്മെന്റുകളിൽ നിന്നും പിടിച്ചെടുത്തത് 8 കോടിയോളം രൂപ. ബാങ്കിന്റെ അറിയിപ്പിനെ തുടർന്ന് ഇവരുടെ വീടുകളിലും വാഹനത്തിലും നടത്തിയ തിരച്ചിലിലാണ് 8 കോടി രൂപ പോലീസ് കണ്ടെടുത്തത്. കൊൽക്കത്തയിലെ ഒരു പ്രമുഖ ബാങ്കിൽ സഹോദരന്മാർക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ഇതിൽ, അളവിൽ കവിഞ്ഞ പണമിടപാട് നടന്നതോടെയാണ് ബാങ്കുകാർ വിവരം പോലീസിൽ അറിയിച്ചത്.

ഷിബ്പൂർ ഏരിയയിലെ സ്ഥിര താമസക്കാരായ സൈലേഷ് പാണ്ഡെയുടെയും അരവിന്ദ് പാണ്ഡെയുടെയും വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്. പുറത്ത് പാർക്ക് ചെയ്ത കാറിൽ നിന്ന് മാത്രം 2 കോടി രൂപ കണ്ടെടുത്തു. തുടർന്ന് രണ്ട് സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളിൽ കയറിയ ഉദ്യോഗസ്ഥർ അപ്പാർട്ട്‌മെന്റുകളിലെ പെട്ടിയിൽ നിന്നും കൂടുതൽ പണം കണ്ടെത്തി.

റെയ്ഡ് നടക്കുന്ന സമയത്ത് വ്യവസായികളുടെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. സഹോദരന്മാർ നിലവിൽ ഒളിവിലാണ്. സഹോദരങ്ങൾക്കെതിരെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. അതേസമയം, ഈ വർഷം ജൂലൈ മുതൽ, പശ്ചിമ ബംഗാളിൽ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ വൻതോതിൽ പണം പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button