KottayamLatest NewsKeralaNattuvarthaNews

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു : യുവാക്കൾ പൊലീസ് പിടിയിൽ

നെ​ടും​കു​ന്നം പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്ത് അ​ണി​യ​റ​വീ​ട്ടി​ൽ എം.​സി. അ​പ്പു​മോ​ൻ (27), പാ​ല​ക്കാ​ട് ക​ണ്ണം​പ്ര മു​ട്ടു​വ​ഴി പ​റ​ക്കു​ന്നി​ൽ അ​ബ്ദു​ൽ സ​ലാം (29) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

ക​റു​ക​ച്ചാ​ൽ: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. നെ​ടും​കു​ന്നം പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്ത് അ​ണി​യ​റ​വീ​ട്ടി​ൽ എം.​സി. അ​പ്പു​മോ​ൻ (27), പാ​ല​ക്കാ​ട് ക​ണ്ണം​പ്ര മു​ട്ടു​വ​ഴി പ​റ​ക്കു​ന്നി​ൽ അ​ബ്ദു​ൽ സ​ലാം (29) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് ആണ് യുവാക്കളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : ഐസ്‌ക്രീം വില്‍പ്പനയും ലോട്ടറി കച്ചവടവും പൊടിപൊടിക്കുന്നു: നരഹത്യ നടന്ന വീടിന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രതീതി

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ മൂ​ന്നു ത​വ​ണ​യാ​യി പ​ത്ത​നാ​ട്ടെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​ വെ​ച്ച് 1,84,800 രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ സ്വ​ർ​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

തുടർന്ന്, മാ​നേ​ജ​ർ ക​റു​ക​ച്ചാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​ശൂ​രി​ൽ​ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പേ​രി​ൽ നെ​ടു​മ്പാ​ശ്ശേ​രി സ്റ്റേ​ഷ​നി​ലും കേ​സു​​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button