കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളുടെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ന് പല മാതാപിതാക്കളുടേയും വിനോദമാണ്. എങ്കില്‍ ഇത്രയും ചെറിയ കാര്യങ്ങള്‍ക്കു പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പാടില്ലാത്ത കുട്ടികളുടെ ചില കാര്യങ്ങൾ എന്താണെന്ന് നോക്കാം.
കുട്ടികളുടെ പേരും മറ്റു വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത് ശരിയല്ല. ഇത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നു മാത്രമല്ല, അപരിചിതരായവർക്ക് കുട്ടികളോട് അടുപ്പമുണ്ടാക്കാൻ ഇത് സഹായകവുമാകും.
Read Also : സ്വവർഗാനുരാഗിയായ അഫ്ഗാൻകാരനെ വെടിവെച്ച് കൊന്ന് താലിബാൻ: ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുത്തു
മാത്രമല്ല, കുട്ടികളെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പിന്നീട് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ഫോട്ടോയും പോസ്റ്റ് ചെയ്യരുത്.
ഇതിനൊക്കെ പുറമേ, ഫേസ്ബുക്കിലും മറ്റും ചെക്കിങ് ഇന്‍ എന്ന സൗകര്യം ഉള്ളതുകൊണ്ട്, നിങ്ങള്‍ എവിടെയായിരിക്കുമെന്ന് പെട്ടെന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയും. അതുകൊണ്ട് തന്നെ, കുട്ടികളുമൊത്ത് പുറത്തു യാത്ര ചെയ്യുന്ന വിവരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകലിനുള്ള വഴി നമ്മളായി തന്നെ ഒരുക്കണോ? ഓര്‍ത്ത് നോക്കൂ.
Post Your Comments