തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ, ഉച്ചയ്ക്ക് 400 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37160 രൂപയാണ്.
Read Also : കറൻസി നോട്ടുകൾ ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ
ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന്റെ വില 15-ന് രാവിലെ 55 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 25 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4645 രൂപയാണ്. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണത്തിന്റെ വില ശനിയാഴ്ച 40 രൂപ കുറഞ്ഞു. എന്നാൽ, ഉച്ചയ്ക്ക് 20 രൂപ ഉയർന്നു. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3845 രൂപയാണ്.
ശനിയാഴ്ച രാവിലെ വെള്ളിയുടെ വിലയിലും ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments