Latest NewsKeralaNews

ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ: കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. തിരക്കേറിയ നിരത്തുകളിൽ പോലും ഇരുചക്രവാഹനത്തിലെ അഭ്യാസപ്രകടനങ്ങൾ പരിധി വിടുന്ന പ്രവണതയാണ് നാം കാണുന്നത്. വൈറലാകാൻ വേണ്ടി ഇത്തരം അഭ്യാസപ്രകടനങ്ങൾ റെക്കോർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നു. നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയിട്ട് അഭ്യാസം നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചാൽ പോലീസിന് പിടിക്കാൻ കഴിയില്ല എന്ന തെറ്റിദ്ധാരണയാണ് പലർക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: ‘മലയാളികളെ തെക്കെന്നും വടക്കെന്നും വിഭജിക്കരുത്, ഒന്നായി കാണണം’: കെ സുധാകരന് മറുപടിയുമായി എംവി ഗോവിന്ദന്‍

ഇത്തരക്കാരുടെ നിരുത്തരവാദപരമായ അഭ്യാസപ്രകടനങ്ങൾ മൂലം കൂടുതലും നിരപരാധികളാണ് അപകടത്തിന് ഇരയാകുന്നത്. ആയതിനാൽ ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് യാതൊരുവിട്ടുവീഴ്ചയും ഇല്ലാത്ത നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. നടപടികളുടെ ഭാഗമായി മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടു കൂടി നേരിട്ടും ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോകൾ ട്രെയ്സ് ചെയ്തും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്താകെ 103 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ഇതിൽ 28 പേർക്കെതിരെ കേസെടുക്കുകയും 18 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുകയും 127500 രൂപ പിഴ ചുമത്തുകയും ചെയ്തുവെന്നും കേരളാ പോലീസ് കൂട്ടിച്ചേർത്തു.

Read Also: 40 വയസ്സിനു ശേഷമുള്ള നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്താൻ ഈ എളുപ്പവഴികൾ പിന്തുടരുക

shortlink

Related Articles

Post Your Comments

Related Articles


Back to top button