കൊച്ചി: മാവോയിസ്റ്റ് നേതാവ് ജി എൻ സായിബാബയെ മഹാരാഷ്‌ട്ര ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്ത മാതൃഭൂമി ചാനൽ കാട്ടിയത് വമ്പൻ അബദ്ധം. നേതാവിന് പകരം ആത്മീയ ആചാര്യൻ ഷിർദ്ദി സായിബാബയുടെ ചിത്രം നൽകുകയായിരുന്നു ചാനൽ.
ഭാരതത്തിൽ കോടികണക്കിന് ഭക്തരുളള ആത്മീയാചാര്യനായ ഷിർദ്ദി സായിബാബയെയും, മാവോയിസ്റ്റ് ബന്ധമുള്ള ജി എൻ സായിബാബയെയും പോലും തിരിച്ചറിയാത്ത അവസ്ഥയിലായോ മാതൃഭൂമി എന്ന ചോദ്യമാണ് എവിടെയും വിമര്ശനമായി ഉയരുന്നത്. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങളുള്ള ഷിർദ്ദി സായിബാബയെ പോലും അറിയാതെ പോയല്ലോ മാതൃഭൂമിക്ക് എന്ന ആക്ഷേപവും ഉയരുകയാണ്.
ഷിർദ്ദി സായിബാബയുടെ പടം നൽകിയ ചാനലിന്റെ നടപടിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്ത് വന്നിരിക്കുന്നത്. മാതൃഭൂമിയ്‌ക്ക് ഇത്തരം അബദ്ധം പറ്റുന്നത് ആദ്യമായല്ല. റഷ്യ യുക്രെയ്‌ന് എതിരെ യുദ്ധം തുടങ്ങിയപ്പോൾ ആക്രമണ ദൃശ്യം എന്ന് പറഞ്ഞ് വീഡിയോ ഗെയിം നൽകിയ ചരിത്രം മാതൃഭൂമിക്ക് മാത്രം സ്വന്തമാണ്. പ്രേക്ഷകർ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഒടുവിൽ മാപ്പ് പറഞ്ഞ് ചാനൽ അന്ന് തടി തപ്പി.
എന്നാൽ ഷിർദ്ദി സായിബാബയുടെ പടം മാറി നൽകിയതിൽ ഇതുവരെ ചാനൽ ക്ഷമാപണം നടത്തിയത് കണ്ടില്ല. സംഭവത്തിൽ പരിഹാസവുമായി ശ്രീജിത്ത് പണിക്കരുൾപ്പെടെ നിരവധിപ്പേർ ആണ് രംഗത്തെത്തിയത്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഇങ്ങനെ,
മാതൃഭൂമിക്കാരേ ശാന്തരാകുവിൻ! യുക്രൈൻ–റഷ്യ വിഡിയോ ഗെയിം യുദ്ധത്തിന് ശേഷം ഇതാ ഷിർദ്ദിസായി ബാബയെ കുറ്റവിമുക്തൻ ആക്കിയ നടപടി സുപ്രീംകോടതി മരവിപ്പിച്ചെന്ന്! നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ കൂവേ?!
വിഡിയോ ലിങ്ക് കമന്റിൽ.
Post Your Comments