Latest NewsIndiaNews

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 12-ാം ഗഡു നാളെ അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും

ന്യൂഡൽഹി: പധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) 12-ാം ഗഡു ഒക്ടോബർ 17 ന് അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും. ഡൽഹി കേന്ദ്ര കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടു ദിവസത്തെ പിഎം കിസാൻ സമ്മാൻ സമ്മേളന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 16,000 കോടി രൂപയാണ് ഇത്തരത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുക.

Read Also: ‘മലയാളികളെ തെക്കെന്നും വടക്കെന്നും വിഭജിക്കരുത്, ഒന്നായി കാണണം’: കെ സുധാകരന് മറുപടിയുമായി എംവി ഗോവിന്ദന്‍

അർഹരായ കർഷക കുടുംബങ്ങൾക്ക് മൂന്ന് ഗഡുക്കളായി വർഷത്തിൽ 6000 രൂപയാണ് നൽകുന്നത്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ഇതുവരെ നൽകി. പരിപാടിയിൽ 13,500ലധികം കർഷകർ നേരിട്ടും ഒരു കോടിയിലധികം കർഷകർ വെർച്വലായും പങ്കെടുക്കും. 1500ഓളം അഗ്രി സ്റ്റാർട്ടപ്പുകളും ഉണ്ടാകും.

കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാൻമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളുടെയും പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന-ഒരു രാഷ്ട്രം ഒരു വളം പദ്ധതിയുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന്റെ ഭാഗമായി ഭാരത് യൂറിയ ബാഗുകൾ പുറത്തിറക്കും.

Read Also: ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടിൽ കവർച്ച നടത്തിയ മുഹമ്മദ് ഷാഫി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button