ശ്രീനഗര്‍: കശ്മീരില്‍ പണ്ഡിറ്റുകളെ ലക്ഷ്യമിടുന്ന ഭീകരരുടെ ആക്രമണത്തെ പ്രതിരോധിച്ച് സൈന്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭീകരരുടെ ഒരു തന്ത്രവും വിജയിച്ചിട്ടില്ലെന്നും കൊലപാതകങ്ങള്‍ വളരെയധികം കുറഞ്ഞെന്നും സൈന്യം സാക്ഷ്യപ്പെടുത്തി. ജമ്മുകശ്മീരില്‍ മടങ്ങി വന്നിരിക്കുന്ന പണ്ഡിറ്റുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കുന്നതില്‍ സൈന്യം എന്നും ഉണ്ടാകുമെന്നും ആവര്‍ത്തിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തേതിനേക്കാള്‍ ഭീകരാക്രമണം നേര്‍പകുതിയായി കുറഞ്ഞെന്ന് സൈന്യം വ്യക്തമാക്കി. മാര്‍ച്ചില്‍ 8 പേരും മെയ് മാസത്തില്‍ 6 പേരു മടക്കം കൊല്ലപ്പെട്ടതാണ് ഈ വര്‍ഷത്തെ കൂടിയ കണക്കുകള്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ 25 പേരാണ് ഭീകരാക്രമണത്തിന് ഇരയായത്. എന്നാല്‍ 2020ല്‍ ഇത് 41 പേരും 2019ല്‍ ഇത് 39 പേരും ആയിരുന്നെന്നും സൈന്യം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച കശ്മീരി പണ്ഡിറ്റായ പൂരന്‍ കൃഷ്ണ ഭട്ടാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഷോപ്പിയാനിലാണ് ആക്രമണം നടന്നത്. ചൗധരി ഗുണ്ട് എന്ന തെക്കന്‍ കശ്മീര്‍ മേഖലയിലെ തന്റെ വീടിനടുത്ത് വെച്ചാണ് ഭട്ടിന് വെടിയേറ്റത്.
Post Your Comments