ThiruvananthapuramLatest NewsKeralaNattuvarthaNews

നിരവധി മോഷണക്കേസുകളിൽ പ്രതി : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സ​നോ​ജ് അറസ്റ്റിൽ

മ​ട​വൂ​ർ മ​യി​ലാ​ടും പൊ​യ്ക കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ സ​നോ​ജ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ന​ഗ​രൂ​ർ: വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ​മോ​ഷ്ടാ​വ് അറസ്റ്റിൽ. മ​ട​വൂ​ർ മ​യി​ലാ​ടും പൊ​യ്ക കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ സ​നോ​ജ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​രൂ​ർ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.​ ന​ഗ​രൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ര​വാ​രം വ​ട​വോ​ട്ടു​കാ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​ടേ​യും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളി​ലേ​യും പ്ര​തി​യാ​ണി​യാളെന്ന് പൊലീസ് പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ട​വോ​ട്ടു​കാ​വി​ലു​ള്ള സ്വ​കാ​ര്യ മാ​ർ​ജി​ൻ ഫ്രീ​മാ​ർ​ക്ക​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് 3000 രൂ​പ ക​വ​ർ​ച്ച ന​ട​ത്തു​ക​യും,45000 രൂ​പ വി​ല​വ​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ ഉ​പ​ക​ര​ണ​ങ്ങ​ളും ഇയാൾ ന​ശി​പ്പി​ച്ചി​രു​ന്നു. വ​ട​വോ​ട്ടു​കാ​വ് ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ 6500 രൂ​പ വി​ല​വ​രു​ന്ന നാ​ല് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​യാ​ൾ ത​ക​ർ​ത്തി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന​ടു​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ൽ തീ​യി​ടു​ക​യും, മ​റ്റൊ​രു പ​ല​ച​ര​ക്ക് ക​ട​യു​ൾ​പ്പ​ടെ നാ​ലി​ട​ത്ത് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണ ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ന​ഗ​രൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കി​ളി​മാ​നൂ​ർ, ന​ഗ​രൂ​ർ, പ​ള്ളി​ക്ക​ൽ, അ​ഞ്ച​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ന​ഗ​രൂ​ർ എ​സ്ഐ എ​സ്.​എ​ൽ.​സു​ധീ​ഷ്, ജി​എ​സ്ഐ അ​ബ്ദു​ൽ ഹ​ക്കിം, എ​സ്‌​സി​പി​ഒ ജി​ജു, സി​പി​ഒ.​രാ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button