ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യുഎപിഎ കേസിൽ പ്രഫ. ജി.എൻ.സായ്ബാബ ഉള്‍പ്പെടെ ആറുപേരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീം കോടതി. ശിക്ഷിച്ചത് തെളിവുകള്‍ വിശദമായി പരിശോധിച്ചശേഷമെന്ന് സുപ്രീം കോടതി വിലയിരുത്തി.
ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണ് കുറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. 2017ല്‍ വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടത്. ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Post Your Comments