കൊച്ചി: ഇലന്തൂര്‍ ആഭിചാര കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി വ്യാജ ഫേസ്ബുക്കിലൂടെ മറ്റാരെയെങ്കിലും വലയിലാക്കിയിട്ടുണ്ടോ എന്ന് സംശയം. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 2019ലാണ് ഷാഫി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭഗവല്‍ സിംഗുമായി ബന്ധം സ്ഥാപിക്കുന്നത്. ശ്രീദേവി എന്ന പേരില്‍ ഭഗവല്‍ സിംഗില്‍ വിശ്വാസം നേടിയ ഷാഫി, അത് ഊട്ടി ഉറപ്പിക്കാന്‍ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടിയെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു.
എറണാകുളം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലൈംഗിക തൊഴിലാളിയെ കൊണ്ട് ഫോണില്‍ ഭഗവല്‍ സിംഗിനെ വിളിപ്പിച്ചു. ജീവിത പ്രശ്‌നങ്ങളും ശ്രീദേവി ഭഗവല്‍ സിംഗിനോട് പങ്കുവെച്ചു. ഗള്‍ഫില്‍ വെച്ച് ഭര്‍ത്താവ് കള്ളക്കേസില്‍ ജയിലിലായെന്നും തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നുമായിരുന്നു ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരം ശ്രീദേവി പറഞ്ഞത്. ഒടുവില്‍ ആഭിചാരത്തിന്റെ സഹായത്താല്‍ രക്ഷപ്പെട്ടുവെന്നും പറഞ്ഞു.
Post Your Comments