Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘പരാതിക്കാരി ഭർത്താവുള്ളപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയവൾ, പൊതുജനം തെറ്റിദ്ധരിക്കരുതേ’: വിശദീകരണവുമായി ഖാസിയുടെ ഓഫീസ്

കോഴിക്കോട്: ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസിന്റെ വിശദീകരണം. പരാതിക്കാരിയായ കണ്ണൂർ സ്വദേശിനിയെ അപമാനിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ് ആണ് ഖാസി ഫ പുറത്തുവിട്ടത്. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭര്‍ത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാഗ്ലൂരില്‍ പോയി ജീവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഖാസി ഓഫീസ് അറിയിച്ചു.

പിന്നീട് ആദ്യ ഭര്‍ത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള തുകയും സ്വര്‍ണവും ചിലവഴിച്ചു തീര്‍ന്നതിന് ശേഷം ചാലിയം കരുവന്‍തിരുത്തിയില്‍ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവര്‍ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും വിവാഹമോചനക്കരാര്‍ തയ്യാറാക്കുകയും ചെയ്തു.

പരാതിക്കാരിക്ക് രണ്ടാം ഭര്‍ത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നല്‍കുകയും ബാക്കി പണം രണ്ടു വര്‍ഷത്തിനകം നല്‍കാന്‍ വ്യവസ്ഥയാക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വര്‍ഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല. ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിച്ചിരുന്നു.

നിലവില്‍ താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റില്‍ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭര്‍ത്താവുമായി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ വ്യാജപരാതിയുമായി ഇവര്‍ രംഗത്ത് വന്നത്. ഇത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.

അതേസമയം, രണ്ടു വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുളളത്. യുവതിയും ഭ‍ര്‍ത്താവും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button