കൊല്ലം: കഞ്ചാവ് നല്‍കാത്തതിന് വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പനയുടെ ഇടനിലക്കാരി കരുകോൺ സ്വദേശി കുൽസും ബീവിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പൊലീസ് പിടികൂടിയത്.
Read Also : മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: മുസ്ലീം പുരോഹിതൻ അറസ്റ്റിൽ
കൊല്ലം അഞ്ചലിലാണ് സംഭവം. മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പണത്തെ ചൊല്ലിയുള്ള തർക്കമാണ് കുൽസും ബാവി ഇവർക്ക് കഞ്ചാവ് നൽകാതിരുന്നത്. ഇതോടെ അക്രമാസക്തരായ സംഘം വീട് അടിച്ചു തകർത്തു. പിന്നാലെ ഇവരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കുൽസും ബീവി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments