Latest NewsNewsLife StyleHealth & Fitness

ഈ രോ​ഗം തടയാൻ പച്ചനിറമുള്ള ഇലക്കറികൾ കഴിക്കൂ

നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പച്ചനിറമുള്ള ഇലക്കറികൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറ‌യാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികൾ കഴിക്കാത്തവരിൽ ആണത്രേ. ബോസ്റ്റണിൽ നടന്ന പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്ന് പഠനങ്ങൾ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നിലനിർത്തുന്നതിന് ഇലക്കറികളിൽ അടങ്ങിയ വിറ്റാമിനുകൾക്ക് സാധിക്കും. ഇത്തരം വിറ്റാമിനുകൾ ഭക്ഷണത്തിലൂടെ വേണ്ടത്ര അളവിൽ ലഭിക്കാതെ വരുമ്പോൾ ചിലപ്പോൾ ഇവരുടെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.

Read Also : വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!

വളരെ സാവധാനം ഇവരുടെ കാഴ്ചശക്തിക്കു മങ്ങലുണ്ടാകുന്നു. നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ നടത്തിയ സർവേയിൽ നിന്നാണ് ഈ കണ്ടെത്തൽ. അത് മാത്രമല്ല, കരളിന്റെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇലക്കറികൾ. ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button