MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി : രണ്ട് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ

ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു 

2022 ജൂണ്‍ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂള്‍ ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീല വീഡിയോ കാണിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതേ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരു കേസ്.

Read Also : മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിച്ചു: സന്ദീപാനന്ദഗിരിക്കെതിരെ ക്ഷേത്ര സമിതിയുടെ പരാതി

വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button